തിരുവനന്തപുരം:റീസർവേ നടപടികൾ പൂർത്തിയാക്കിയ പേട്ട വില്ലേജിന്റെ ഡിജിറ്റൽ റെക്കാർഡുകൾ റീസർവേ ഡയറക്ടർ പ്രകാശ് വി.യിൽ നിന്ന് കളക്ടർ ഡോ.നവ്ജ്യോത് ഖോസ ഏറ്റുവാങ്ങി. തിരുവനന്തപുരം താലൂക്കിലെ തിരുവനന്തപുരം വിമാനത്താവളവും ചാക്ക ബൈപ്പാസും ഉൾപ്പെടുന്ന 646.4699 ഹെക്ടർ സ്ഥലത്തിന്റെ ഡിജിറ്റൽ രേഖകളാണ് കൈമാറിയത്.കൊവിഡ് മഹാമാരിക്കിടയിലും സമയബന്ധിതമായി റീസർവേ നടപടികൾ പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ കളക്ടർ അഭിനന്ദിച്ചു.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജെ.അനിൽ ജോസ്, തിരുവനന്തപുരം തഹസിൽദാർ ഷാജു എം.എസ്,പേട്ട വില്ലേജ് ഓഫീസർ സജു,സർവേ സൂപ്രണ്ടുമാരായ ശശികുമാർ.എസ്,ബീനാകുമാരി.കെ.വി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |