SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.57 AM IST

ഭൂമി തരംമാറ്റൽ : അപേക്ഷകളുടെ തീർപ്പാക്കൽ നടപടികൾ വേഗത്തിൽ

s

ജില്ലയിൽ ആകെ ലഭിച്ചത് 34588 അപേക്ഷകൾ

ആലപ്പുഴ: ഭൂമിയുടെ തരംമാറ്റം നടത്തുന്നതിനായി ജില്ലയിൽ ലഭിച്ച അപേക്ഷകളുടെ തീർപ്പാക്കൽ സെപ്തംബറിൽ പൂർത്തി​യാക്കാൻ ലക്ഷ്യമി​ട്ടുള്ള നടപടികൾ റവന്യൂ വകുപ്പ് വേഗത്തി​ലാക്കി. ഓൺലൈനായും ഓഫ് ലൈനായും ജില്ലയിൽ ആലപ്പുഴ, ചെങ്ങന്നൂർ റവന്യൂ ഡി​വി​ഷനുകളി​ലായി​ 34588 അപേക്ഷകളാണ് ലഭി​ച്ചത്.

ഓഫ് ലൈനായി ലഭിച്ച അപേക്ഷകളിൽ 19,580 എണ്ണം അദാലത്തിലൂടെ തീർപ്പാക്കി. ശേഷിക്കുന്ന അപേക്ഷകൾ കൂടി തീർപ്പാക്കുമ്പോൾ നല്ലൊരു തുക വാല്യുവേഷൻ ഫീസി​നത്തി​ൽ സർക്കാരിൽ ലഭിക്കും. കഴി​ഞ്ഞ ദി​വസം വരെ 20 കോടി രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്.

ഓഫ് ലൈനായി ലഭിച്ചതിൽ ഇനിയും അവശേഷിക്കുന്ന 15,088 അപേക്ഷകൾ വില്ലേജ് അടിസ്ഥാനത്തിൽ തീപ്പാക്കുന്ന നടപടികൾക്ക് തുടക്കമായി​. ഓൺലൈനിൽ ലഭിച്ച അപേക്ഷകൾ തീർപ്പാക്കുന്നത് ആരംഭിച്ചിട്ടില്ല. ഇനിയും അപേക്ഷ നൽകാൻ അവസരമുണ്ട്. അക്ഷയ കേന്ദ്രങ്ങളി​ലൂടെയോ നേരിട്ടോ http://www.revenue.kerala.gov.in/ വഴിയാണ് അപേക്ഷിക്കേണ്ടത്. പല ഉടമകളും തങ്ങളുടെ വസ്തുവിന്റെ സ്വഭാവം ഏത് തരത്തിലാണ് രേഖയിൽ ഉള്ളതെന്ന് ഇതുവരെ പരിശോധിച്ചിട്ടില്ല. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് തെറ്റു തിരുത്തി കിട്ടുന്നതിനായി നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു.

ആലപ്പുഴ റവന്യൂ ഡിവിഷനിൽ ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലെ 48 വില്ലേജുകളിലായി 19761 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 4000 അപേക്ഷകൾ ഓൺലൈനായി ലഭിച്ചു. 10,520 അപേക്ഷകൾ അദാലത്തിലൂടെ പരിഹരിച്ചു. ശേഷിച്ച 5241 ഓഫ് ലൈൻ അപേക്ഷകൾ ഗ്രാമതലത്തിൽ തീർപ്പാക്കുന്ന ജോലികൾ തുടങ്ങി . ആലപ്പുഴ ഡിവിഷനിലെ ചേർത്തല താലൂക്കിലെ അപേക്ഷകളാണ് ആദ്യം തീർപ്പാക്കുക. വിവിധ റവന്യൂ ഓഫീസുകളിൽ നിന്നുള്ള 28 ജീവനക്കാരാണ് തരംതിരിക്കൽ ജോലികൾ നടത്തുന്നത്.

25സെന്റു വരെ ഫീസില്ല

ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുന്നതിന് ഫോറം അഞ്ചിലും പിശക് തിരുത്തുന്നതിന് ആറാം നമ്പർ ഫോറത്തി​ലുമാണ് അപേക്ഷ നൽകേണ്ടത്. ഇതിന് പുറമേ 50സെന്റിന് മുകളിലുള്ള ഭൂഉടമകൾ ഫോറം ഏഴിലും 1967ന് മുമ്പ് നികത്തിയ വസ്തു ഉടമകൾ ഫോറം നമ്പർ ഒൻപതിലും അപേക്ഷകൾ നൽകണം. 25സെന്റു വരെയുള്ള സ്ഥലത്തിന്റെ തരംമാറ്റത്തിന് ഫീസ് ഈടാക്കില്ല. 50സെന്റ് മുതൽ ഒരു ഏക്കർ വരെയുള്ള ഭൂഉടമകൾ വസ്തുവിന്റെ മൂല്യത്തി​ന്റെ 10ശതമാനവും ഒരു ഏക്കറിന് മുകളിലുള്ളതാണെങ്കിൽ 20ശതമാനവും ഫീസ് അടക്കണം.

ഓരോ ഡിവിഷനിലും ലഭിച്ച അപേക്ഷൾ

ആലപ്പുഴ (ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്)......................................19,761

ചെങ്ങന്നൂർ (കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ)..............14,827

ലഭിച്ച തരംതിരിക്കൽ വാല്യുവേഷൻ ഫീസ്..........................................₹20കോടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.