കൊച്ചി: ബി.എം.ഡബ്ള്യു മോട്ടോറാഡിന്റെ ആദ്യ ജി 310 ആർ.ആർ ഇന്ത്യയിലെത്തി. ബി.എം.ഡബ്ള്യു 310 സീരീസിലെ മൂന്നാമത്തെയും ഏറ്റവും പുത്തനുമായ ഈ മോഡൽ വില്പനയ്ക്കെത്തുന്ന ആദ്യ രാജ്യവും ഇന്ത്യയാണ്.
ഹൊസൂർ പ്ളാന്റിൽ ടി.വി.എസ് മോട്ടോർ കമ്പനിയുമായി ചേർന്നാണ് ജി 310 ആർ.ആർ ബൈക്ക് ബി.എം.ഡബ്ള്യു നിർമ്മിക്കുന്നത്.
ജി 310 ആർ റോഡ്സ്റ്റർ ശ്രേണിയിലും ജി 310 ജി.എസ് അഡ്വഞ്ചർ ശ്രേണിയിലും ഇന്ത്യയിൽ വിജയക്കൊടി പാറിച്ചതിന്റെ കരുത്തിലാണ് റോഡ് റേസിംഗ് സ്പോർട്സ് ബൈക്ക് ശ്രേണിയിൽ പുതിയ ജി 310 ആർ.ആർ അവതരിപ്പിക്കുന്നതെന്ന് ബി.എം.ഡബ്ള്യു വ്യക്തമാക്കി. കമ്പനിയുടെ ഏറ്റവും വേഗം വളരുന്ന വിപണിയെന്ന നിലയിലാണ് ബൈക്കിന്റെ പ്രഥമ വിപണിയായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്നും ബി.എം.ഡബ്ള്യു ചൂണ്ടിക്കാട്ടുന്നു.
സബ്-500 ക്ളാസ് ശ്രേണിയിൽ ഏറ്റവും സ്പോർട്ടീ ആയതും മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതുമായ ജി 310 ആർ.ആറിന് രണ്ട് വേരിയന്റുകളുണ്ട്. സ്റ്റാൻഡേർഡ് പതിപ്പിന് 2.85 ലക്ഷം രൂപയും സ്റ്റൈൽ സ്പോർട്ട് പതിപ്പിന് 2.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
സ്റ്റാൻഡേർഡ് ബ്ളാക്ക് സ്റ്റോം മെറ്റാലിക്, ലൈറ്റ് വൈറ്റ്, റേസിംഗ് ബ്ളു മെറ്റാലിക് റേസിംഗ് റെഡ് കോമ്പിനേഷൻ എന്നിങ്ങനെ രണ്ട് ആകർഷക നിറങ്ങളിൽ ബൈക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |