കൊച്ചി: കുടുംബ കോടതികളുടെ പ്രവർത്തനത്തിൽ സമൂലമാറ്റം അനിവാര്യമാണെന്ന് ദേശീയ വനിതാ കമ്മിഷൻ കൊച്ചി നുവാൽസിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള അഭിപ്രായരൂപീകരണ സമ്മേളനം നിർദ്ദേശിച്ചു. നുവാൽസ് വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി ഉദ്ഘാടനം ചെയ്തു. ദേശീയ വനിതാ കമ്മിഷൻ ജോയിന്റ് സെക്രട്ടറി അഷോളി ചാലൈ മുഖ്യപ്രഭാഷണം നടത്തി. നുവാൽസ് കുടുംബ വനിതാകേന്ദ്രം ഡയറക്ടർ ഡോ. ഷീബ എസ്. ധർ, അസിസ്റ്റന്റ് പ്രൊഫ. ഡോ. അപർണ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കുടുംബ കോടതികളുടെ നടപടികളിൽ അനൗപചാരികത ഉറപ്പു വരുത്തണം. ജഡ്ജിമാർ, അഭിഭാഷകർ, കൗൺസിലർമാർ എന്നിവർക്ക് പരിശീലനം നൽകണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |