തിരുവനന്തപുരം: ബോൺ കാൻസർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അസ്ഥികളിലെ അർബുദത്തെക്കുറിച്ചുള്ള 13ാമത് മെഡിക്കൽ കോൺഫറൻസായ 'ഇൻസൈറ്റ് 2022' കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡന്റ് ഡോ. രാമകൃഷ്ണൻ എസ് ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധർ ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളുടെ പ്രബന്ധം അവതരിപ്പിച്ചു. ബോൺ കാൻസർ ചികിത്സയിലെ നൂതന സാങ്കേതിക രീതികളെപ്പറ്റിയുള്ള വിശദമായ ചർച്ചകളും പരിപാടിയിൽ ഉൾപ്പെടുത്തി.
അസ്ഥികളിൽ കാൻസർ ബാധിച്ച രോഗികളെ സഹായിക്കാനും പൊതുജനങ്ങളിൽ ഈ അസുഖത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ഫൗണ്ടേഷൻ രൂപീകരിച്ചത്. ഓർഗനൈസിംഗ് ചെയർമാൻ ഡോ. സുബിൻ സുഗത്, സൈന്റിഫിക് പ്രോഗ്രാം ചെയർമാൻ ഡോ. യോഗേഷ് പഞ്ച്വാഗ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എബിൻ റഹ്മാൻ, ഡോ. ശ്രീരാജ് രാജൻ ഉൾപ്പെടെ നൂറോളം ഡോക്ടർമാർ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |