കടലുണ്ടി: തുഷാരഗിരി വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. മണ്ണൂർ മുരുകല്ലിങ്ങൽ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട്ട് (22) എന്ന കോളേജ് വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട ഡൽഹി സ്വദേശി ജ്യോത് സിംഗിനെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമലിന് വേണ്ടി തെരച്ചിൽ തുടരുകയാണ്. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഡൽഹി അമിറ്റി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് അമൽ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. ഇതിനിടയിലാണ് നിരോധനം മറികടന്ന് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |