തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താത്കാലിക ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജിൽ എത്തണം. 19ന് ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനിയറിംഗ് (യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ കമ്പ്യൂട്ടർ എൻജിനിയറിംഗ്), ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഫസ്റ്റ് ക്ലാസ് എം.സി.എ ബിരുദം), കംപ്യൂട്ടർ പ്രോഗ്രാമർ (ഫസ്റ്റ് ക്ലാസ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് ബി.എസ്സി കംപ്യൂട്ടർ സയൻസ്), ട്രേഡ്സ്മാൻ ഇൻ കംപ്യൂട്ടർ (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ), 21ന് ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിംഗ്), 22ന് ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ്), ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ബി.ടെക് ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ്), ഡെമോൺസ്ട്രേറ്റർ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ് (ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ്) അഭിമുഖം നടക്കും.
മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ഒഴിവ്
കേരളസർവകലാശാല കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു
തിരുവനന്തപുരം:കേരള സർവകലാശാലയുടെ കാര്യവട്ടത്തുളള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ആൻഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ദിവസവേതനാടിസ്ഥാനത്തിൽ മാനുസ്ക്രിപ്റ്റ് അസിസ്റ്റന്റ്, ഓയിലിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: മാനുസ്ക്രിപ്റ്റോളജിയിൽ എം.ഫിൽ,ബിരുദം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ മാനുസ്ക്രിപ്റ്റോളജിയിൽ 3 മാസത്തിൽ കുറയാത്ത ഇന്റേൺഷിപ്പ് ഉള്ളവരെയും മാനുസ്ക്രിപ്റ്റ് പരിപാലനവുമായി ബന്ധപ്പെട്ട് 5 ദിവസത്തിൽ കുറയാത്ത ശിൽപ്പശാലയിൽ പങ്കെടുത്ത സർട്ടിഫിക്കറ്റുഉള്ളവരെയും ബിരുദാനന്തര ബിരുദത്തിൽ മാനുസ്ക്രിപ്റ്റോളജി ഒരു വിഷയമായി പഠിച്ചവരെയും പരിഗണിക്കും.
അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്കിലും ഒ.ആർ.ഐ. ആൻഡ് എം.എസ്.എസ് ലൈബ്രറിയിലും ലഭ്യമാണ്. വകുപ്പ് മേധാവി, ഒ.ആർ.ഐ ആൻഡ് എം.എസ്.എസ് ലൈബ്രറി, കേരളസർവകലാശാല, കാര്യവട്ടം - 695581, തിരുവനന്തപുരം വിലാസത്തിൽ 30ന് മുൻപ് അപേക്ഷകൾ ലഭിക്കണം.വിവരങ്ങൾക്ക് helpdesk@keralauniversity.ac.in,9188526670, 9188526671, 9188526674, 9188526675.
ഫോട്ടോഗ്രാഫർ നിയമനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഫോറസ്ട്രി ഇൻഫർമേഷൻ ബ്യൂറോയിൽ ഫോട്ടോഗ്രാഫർ കം ആർട്ടിസ്റ്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ സമാനതസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. വനം വന്യജീവി ഫോട്ടോഗ്രഫിയിൽ മുൻപരിചയമുള്ളർക്ക് മുൻഗണന. അപേക്ഷയും മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സിയും സഹിതം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ട്രി), ഫോറസ്റ്റ് ഹെഡ്ക്വാർട്ടേർസ്, വഴുതക്കാട്, തിരുവനന്തപുരം 14 വിലാസത്തിൽ 31നകം അപേക്ഷിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |