തിരുവനന്തപുരം: 2016ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം ഭിന്നശേഷിക്കാർക്ക് ജോലിസംവരണം ഉറപ്പാക്കുന്നതിനായി സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സാമൂഹ്യ നീതി വകുപ്പും ചേർന്ന് പൂർത്തിയാക്കി കരട് www.sjd.kerala.gov.in, https://www.nish.ac.in/ ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കോ സംഘടനകൾക്കോ അഭിപ്രായങ്ങൾ rpnish@nish.ac.inലോ ആർ.പി.ഡബ്ല്യു പ്രോജക്ട്,നിഷ് ശ്രീകാര്യം പി.ഒ 695017 വിലാസത്തിൽ തപാലായോ 24ന് വൈകിട്ട് 5ന് മുൻപ് അറിയിക്കാം. ഇതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |