തൃശൂർ: പാർലമെന്റിലും നിയമസഭയിലുമെല്ലാം ജനപ്രതിനിധികൾ സംസ്കാരശൂന്യമായ ഭാഷ ഉപയോഗിക്കുന്നതും മാന്യതയില്ലാതെ പെരുമാറുന്നതും രാജ്യത്തിന് നാണക്കേടാണെന്നും അച്ചടക്കം നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമം മാതൃകാപരമാണെന്നും എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ചുക്കാൻ പിടിച്ച് നരേന്ദ്രമോദി സർക്കാർ എട്ട് വർഷം പിന്നിട്ട ശേഷം നടപ്പാക്കുന്ന അച്ചടക്ക ശ്രമങ്ങളെ പിന്തുണക്കുന്നു. രണ്ടാം മോദി സർക്കാരും വികസനത്തിന്റെ പുതിയ അദ്ധ്യായങ്ങൾ കുറിച്ചുകഴിഞ്ഞു. ഏറെ ശുഭകരവും പ്രതീക്ഷാനിർഭരവുമാണ് ഈ നടപടികൾ. മോദി സർക്കാരിന് എല്ലാ പിന്തുണയും സമർപ്പിക്കുന്നതായും വി.കെ. അശോകൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |