SignIn
Kerala Kaumudi Online
Friday, 19 April 2024 3.51 PM IST

പാർലമെന്റ് വർഷകാല സമ്മേളനം ഇന്ന് തുടങ്ങും

parliament

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആഗസ്റ്റ് 12 ന് സമാപിക്കുന്ന സമ്മേളനത്തിൽ കന്റോൺമെന്റ് ബില്ല്, മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബില്ല് അടക്കം 24 ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഈ 24 ബില്ലുകൾക്ക് പുറമെ 8 എണ്ണം പാർലമെന്റിന്റെ പരിഗണന കാത്ത് കിടക്കുന്നുണ്ട്.

സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം നടന്നു. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിനെ പ്രതിപക്ഷം ശക്തമായി വിമർശിച്ചു. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗവും ചേർന്നു. സമ്മേളനത്തിൽ പണപ്പെരുപ്പം, അഗ്‌നിപഥ്, പാർലമെന്റ് സമ്മേളനത്തിലെ നിയന്ത്രണങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളുന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARLIAMENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.