കടലുണ്ടി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ ഇല്ലാതാക്കി ഫാസിസ അടിത്തറ വ്യാപിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങൾക്കെതിരെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഐക്യപ്പെടണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രതിനിധി സമ്മേളനം അഭ്യർത്ഥിച്ചു. കേരളത്തിലെ ജനങ്ങൾ ഇതിന് മുൻകൈയെടുക്കണം. ഇതിനായി ഭരണ - പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ സങ്കുചിത കക്ഷി രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ഒന്നിച്ച് നീങ്ങണം.
കോർണിഷ് മുഹ്യിദ്ദീൻ മസ്ജിദിൽ നടന്ന സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടികെ അബ്ദുറഹ്മാൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ എൻ അലി അബ്ദുല്ല, മജീദ് കക്കാട്, സി.പി സൈദലവി ചെങ്ങര, എസ് .വൈ .എസ് .എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ ഹകീം അസ്ഹരി, ഐ പി ബി ഡയറക്ടർ അബ്ദുൽ മജീദ് അരിയല്ലൂർ,അഫ്സൽ കൊളാരി എന്നിവർ വിഷയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജി.അബൂബക്കർ സ്വാഗതവും സെക്രട്ടറി സലീം അണ്ടോണ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |