കാഞ്ഞങ്ങാട്: ജില്ലയിലെ ജനങ്ങൾ ആരോഗ്യരംഗത്ത് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഹിരോഷിമ ദിനം മുതൽ സാമൂഹ്യ പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ കേരളത്തിലെ ജനങ്ങൾ ഒപ്പമുണ്ടാകുമെന്ന് ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുലോചന മാഹി അഭിപ്രായപ്പെട്ടു. ദയാഭായി സമര സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരണ റാലിയുടെ സമാപനം പുതിയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുത്തലിബ് അസ്ലം കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. സുബൈർ പടുപ്പ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ടി.വി രാജേന്ദ്രൻ, വി. ഗോപി. സൂര്യനാരായണബട്ട്, മുനീർ കൊവ്വൽപള്ളി. സീതിഹാജി, റെജി കമ്മാടം, ജംഷീദ് പാലക്കുന്ന്, റാംജി തണ്ണോട്ട്, മുരളി പാലക്കുന്ന് എന്നിവർ സംസാരിച്ചു. കരീം ചൗക്കി സ്വാഗതവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |