SignIn
Kerala Kaumudi Online
Friday, 19 April 2024 4.35 AM IST

സ്വന്തം വയലിൽ നെൽകൃഷി ഇറക്കി ഉദുമ വനിതാ സഹ. സംഘം

uduma-

ഉദുമ: ഉദുമ വനിതാ സർവീസ് സഹകരണ സംഘം ഇത്തവണയും സ്വന്തം വയലിൽ നെൽകൃഷി ഇറക്കി. ജീവനക്കാരും ഭരണ സമിതിയും നാട്ടുകാരും വയലിൽ ഇറങ്ങി മഴപ്പൊലിമയും സംഘടിപ്പിച്ചു. ചെളിയിൽ ഓട്ടം റിലേ, നാടൻ പാട്ട്, ഞാറും കൊണ്ട് നടത്തം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. ഞാറുനടീൽ കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തു പ്രസിഡന്റ്‌ കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ എം.കെ വിജയൻ സംസാരിച്ചു. സംഘം പ്രസിഡന്റ്‌ കസ്തൂരി ബാലൻ സ്വാഗതവും സെക്രട്ടറി ബി. കൈരളി നന്ദിയും പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ യുവാക്കോ ബ്രാൻഡിൽ കുത്തരി ഇറക്കിയിരുന്നു. ഇവരുടെ ഹോട്ടലിൽ ഇതേ അരിയുടെ കഞ്ഞിയും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, UDUMA BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.