ഗുരുവായൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിൽ അനധികൃത മദ്യവിൽപ്പന നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് കൊട്ടിലവളപ്പിൽ വീട്ടിൽ സുജീഷ് (37) നെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് എസ്.ഐ: ഐ. എസ്. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അസിസ്റ്റന്റ് കമ്മിഷണർ കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പടിഞ്ഞാറെ ഇന്നർ റിംഗ് റോഡിൽ വച്ച് കാറിലാണ് ഇയാൾ വിദേശ മദ്യം വിൽപ്പന നടത്തിയിരുന്നത്. 6 ലിറ്റർ വിദേശ മദ്യം, ഗ്ലാസ്, മിനറൽ വാട്ടർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. എ.എസ്.ഐ:മാരായ പി. കൃഷ്ണകുമാർ, പി.എസ്. സാബു , സിവിൽ പൊലീസ് ഓഫിസർമാരായ സി.യു. വിഷ്ണു, ആഷിക് എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സുജീഷ് പിടിച്ചെടുത്ത മദ്യക്കുപ്പികൾക്കൊപ്പം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |