കൊളംബോ : ശ്രീലങ്കയിൽ പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്ൽ വില കുറച്ചതായി സിലോൺ പെട്രോളിയം കോർപറേഷൻ അറിയിച്ചു. ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്. ഇതിന് മുന്നേ അഞ്ച് തവണ വില കൂട്ടിയിരുന്നു. പുതിയ നിരക്ക് ഇന്നലെ രാത്രി 10 മുതൽ നിലവിൽ വന്നു. 20 ശ്രീലങ്കൻ രൂപ വീതമാണ് പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്ൽ വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്. പെട്രോൾ ( 92 ഓക്ടെയ്ൻ ) 450 രൂപ, പെട്രോൾ ( 95 ഓക്ടെയ്ൻ ) 540 രൂപ, ഡീസൽ 440 രൂപ, സൂപ്പർ ഡീസൽ 510 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |