SignIn
Kerala Kaumudi Online
Wednesday, 23 October 2019 6.21 PM IST

ഊതിക്കാച്ചിയെടുത്ത സുവർണഗാനങ്ങൾ

kozhinjipparambil-mohanda

സ്വർ​ണം​ ​കൊ​ണ്ടാ​ണ് ​പ​ണി​​​യെ​​​ങ്കി​ലും​ ​സു​വ​ർ​ണ​ ​ഗാ​ന​​​ങ്ങ​​​ളു​ടെ​ ​കൂ​ടെ​​​യാ​ണ് ​മോ​ഹ​ൻ​ദാ​സ് ​എ​ന്ന​ ​സം​ഗീ​​​ത​​​പ്രേ​​​മി​​​യു​ടെ​ ​ജീ​വി​​​തം.​ ​മ​ല​​​പ്പു​റം​ ​കോ​ഡൂ​ർ​ ​ചെ​മ്മ​ൻ​ക​​​ട​വ് ​സ്വ​ദേ​​​ശി​​​യാ​യ​ ​കൊ​ഴി​ഞ്ഞി​​​പ്പ​​​റ​​​മ്പി​ൽ​ ​മോ​ഹ​ൻ​ദാ​സ് ​അ​പൂ​ർ​വ​ ​ശേ​ഖ​ര​ങ്ങ​ൾ​ക്ക് ​ഉ​ട​മ​ ​കൂ​ടി​യാ​ണ്.​ ​പ​ഴ​യ​ ​കാ​ല​ ​പാ​ട്ടു​ക​ളു​ടെ​ ​വ​ൻ​ ​ശേ​ഖ​രം​ ​ത​ന്നെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​ക്ക​ലു​ണ്ട്.​ ​ര​ണ്ടാ​​​യി​​​ര​​​ത്തി​ൽ​ ​പ​രം​ ​ഗ്രാ​മ​​​ഫോ​ൺ​ ​റെ​ക്കോ​​​ഡു​​​ക​ൾ,​​​ ​അ​ത്ര​യും​ ​ത​ന്നെ​ ​സി.​ഡി​​​ക​​​ൾ...​ ​അ​തി​ലെ​ല്ലാം​ ​കൂ​ടി​​​ ​ഇ​രു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തി​ൽ​ ​പ​രം​ ​സി​നി​​​മ​,​നാ​ട​ക​ ,മാ​പ്പി​ള​പ്പാ​ട്ടു​ക​ൾ.​ ​ഒ​രു​പ​ക്ഷേ​ ​മ​റ്റാ​ർ​ക്കും​ ​അ​വ​കാ​ശ​പ്പെ​ടാ​നാ​കാ​ത്ത​ ​വ​ലി​യൊ​രു​ ​സ​മ്പാ​ദ്യം​ ​ത​ന്നെ​യാ​ണ് ​മോ​ഹ​ൻ​ദാ​സി​ന്റെ​ ​പ​ക്ക​ലു​ള്ള​തെ​ന്ന് ​പ​റ​യാം.

മു​ത്ത​​​ച്‌​ഛ​ൻ​ ​പ​ക​ർ​ന്നു​ ​ത​ന്ന​ ​ആ​വേ​​​ശ​​​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​കൈ​മോ​ശം​ ​വ​ന്ന​ ​ഗ്രാ​മ​​​ഫോ​ൺ​ ​ തി​രി​കെ​ ​ പി​ടി​ച്ചു​ ​കൊ​ണ്ടാ​ണ് ​ഈ​ ​പാ​​​ത​​​യി​​​ലേ​​​ക്കു​ള്ള​ ​രം​ഗ​​​പ്ര​​​വേ​​​ശം.​ ​ഏ​തോ​ ​സാ​ഹ​​​ച​​​ര്യ​​​ത്തി​ൽ​ ​വീ​ട്ടി​​​ലു​ള്ള​ ​കാ​ര​​​ണ​​​വ​ൻ​മാ​ർ​ ​വി​റ്റ,​ ​ഏ​റെ​ ​പ​ഴ​​​ക്ക​​​മു​​​ള്ള​ ​ഗ്രാ​മ​​​ഫോ​​​ൺ​ ​ഒ​രു​ ​ചാ​യ​​​ക്ക​​​ട​​​യി​ൽ​ ​ക​ണ്ടെ​​​ത്തി​​​യ​​​തോ​ടെ​ ​മോ​ഹ​ൻ​ദാ​സ് ​ചി​ല്ല​റ​ ​സ്വ​ർ​ണ​ ​പ​ണി​​​ക​ൾ​ ​ചെ​യ്‌​തു​സ്വ​രു​​​ക്കൂ​ട്ടി​യ​ ​പൈ​സ​ ​കൊ​ടു​ത്ത് ​ഗ്രാ​മ​​​ഫോ​ൺ​ ​സ്വ​ന്ത​​​മാ​ക്കി.

കെ.​ ​ജെ.​ ​സ​ത്താ​ർ,​ ​ഗു​ൽ​മു​ഹ​​​മ്മ​​​ദ്,​ ​സു​ര​യ്യ​ ​എ​ന്നി​​​വ​​​രു​ടെ​ ​മാ​പ്പി​​​ള​​​പ്പാ​​​ട്ടു​ക​ൾ​​​​​ ​മൈ​ക്ക് ​സെ​റ്റ്കാ​രു​ടെ​ ​ക​യ്യി​ൽ​ ​നി​ന്ന് ​അ​മ്പ​ത് ​പൈ​സ​ക്കും​ ​ഒ​രു​ ​രൂ​പ​ക്കു​മാ​ണ് ​വാ​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​ത്.​ ​ആ​ദ്യം​ ​വാ​ങ്ങി​​​ച്ച​ത് ​അ​വ​​​കാ​ശി​ ​എ​ന്ന​ ​ചി​ത്രം.​ ​തു​ട​ർ​ന്ന് ​ജീ​വി​ത​ ​നൗ​ക,​ ​വി​ശ​​​പ്പി​ന്റെ​ ​വി​ളി,​ ​രാ​രി​​​ച്ച​ൻ​ ​എ​ന്ന​ ​പൗ​ര​ൻ,​ ​മൂ​ല​​​ധ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​​​മാ​​​ക്കി.​ ​പൂ​ർ​വ്വ​ ​കാ​ല​ ​മ​ല​​​യാ​ള​ ​ഗാ​ന​​​ങ്ങ​​​ളു​ടെ​ ​ഗ്രാ​മ​​​ഫോ​ൺ​ ​റെ​ക്കോ​​​ഡു​​​ക​ൾ​ ​പ​രി​​​ശോ​​​ധി​​​ച്ചാ​ൽ​ 1950​ൽ​ ​ഇ​റ​​​ങ്ങി​യ​ ​മ​ല​​​യാ​ള​ ​സി​​​നി​മ​ ​ഗാ​ന​​​ങ്ങ​ൾ​ ​മി​ക്ക​വ​യും​ ​ഹി​ന്ദി​ ​ട്യൂ​ൺ​ ​അ​നു​​​ക​​​രി​ച്ച് ​വ​ന്ന​ ​പാ​ട്ടു​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​ന്ന് ​മോ​ഹ​ൻ​ദാ​സ് ​പ​റ​​​യു​​​ന്നു.​ ​ഇ​ക്കാ​​​ല​​​ങ്ങ​​​ളി​ൽ​ ​ഇ​റ​​​ങ്ങി​യ​ ​അ​മ്മ,​ ​പൊ​ൻ​ക​തി​ർ,​ ​ജ്ഞാ​ന​സു​​​ന്ദ​​​രി,​ ​തി​ര​​​മാ​​​ല,​ ​പ്രേ​മ​​​ലേ​​​ഖ,​ ​വി​ധി​ ​ത​ന്ന​ ​വി​ള​ക്ക് ​എ​ന്നീ​ ​റെ​ക്കോ​​​ഡു​​​ക​ളും​ ​അ​റു​​​പ​​​തു​​​ക​​​ളി​ൽ​ ​ഇ​റ​​​ങ്ങി​യ​ ​നീ​ല​​​ക്കു​​​യി​ൽ,​ ​ഉ​മ്മ,​ ​നാ​ടോ​ടി,​ ​മൂ​ല​​​ധ​നം​ ​എ​ന്നീ​ ​സി​നി​​​മ​​​ക​​​ളു​ടെ​ ​റെ​ക്കോ​​​ഡു​​​ക​ളും​ ​മോ​ഹ​ൻ​ദാ​​​സി​ന്റെ​ ​ശേ​ഖ​​​ര​​​ത്തി​​​ലു​ണ്ട്.

ക​ർ​ദാ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​​​റി​ൽ​ 1948​ൽ​ ​വ​ന്ന​ ​ദി​ൽ​ ​ല​ഗി​ ​എ​ന്ന​ ​ഹി​ന്ദി​ ​സി​നി​​​മ​​​യി​ൽ​ ​ഷ​ക്കീ​​​ൽ​ ​ബ​ദാ​​​യു​​​നി​​​യു​ടെ​ ​ര​ച​​​ന​ക്ക് ​നൗ​ഷാ​ദ് ​ഈ​ണം​ ​പ​ക​ർ​ന്ന് ​ശ്യാം,​ ​സു​ര​യ്യ​ ​എ​ന്നി​​​വ​ർ​ ​ചേ​ർ​ന്ന് ​ആ​ല​​​പി​ച്ച​ ​'​ ​തു​മേ​രേ​ ​ചാ​ന്ദ് ​മേ​ ​തേ​രീ​ ​ചാ​ന്ദ്‌​നി​" എ​ന്ന​ ​ഗാ​ന​​​ത്തി​ന്റെ​ ​പ​രി​​​ഭാ​​​ഷ​​​യാ​ണ് 1950​ൽ​ ​ഇ​റ​​​ങ്ങി​യ​ ​മ​ല​​​യാ​ള​ ​ചി​ത്ര​​​മാ​യ​ ​'​ശ​ശി​​​ധ​​​ര​"​​​നി​ലെ​ ​പാ​ട്ടു​​​ക​ൾ.
'​നീ​ ​എ​ൻ​ ​ച​ന്ദ്ര​നേ
ഞാ​ൻ​ ​നി​ൻ​ ​ച​ന്ദ്രി​​​ക..."

ബാ​ബു​​​രാ​ജ് ​സം​ഗീ​തം​ ​ന​ൽ​കി​യ​ ​നി​ര​​​വ​ധി​ ​പാ​ട്ടു​​​ക​ൾ​ ​ശേ​ഖ​​​ര​​​ത്തി​​​ലു​​​ണ്ടെ​​​ങ്കി​ലും​ ​അ​ദ്ദേ​​​ഹ​​​ത്തി​ന്റെ​ ​ശേ​ഖ​​​ര​​​ത്തി​ൽ​ ​മുന്നിൽ നി​ൽ​ക്കു​​​ന്ന​ത് ​ബാ​ബു​​​രാ​ജ് ​പാ​ടിയ
'​കൊ​യ്‌​ത്ത​രി​​​വാ​ൾ​ ​ഏ​ന്തി​​​ടു​ന്ന​ ​കൈ​ക​​​ളിൽ
ഈ​ ​കൈ​വി​​​ല​ങ്ങ് ​ക​ണ്ടി​​​ടു​​​ന്ന​​​തെ​ന്തെ
ക​ട്ട​ ​ത​ല്ലി​ ​വി​ത്ത് ​പാ​കും​ ​കൂ​ട്ട​രെ...
ഈ​ ​ഒ​ട്ടി​യ​ ​വ​യ​ർ​ ​കാ​ൺ​മ​​​തെ​ന്തേ
നെ​ല്ല് ​കാ​ക്കും​ ​പെ​ൺ​കൊ​ടി​ത​ൻ​ ​ക​ണ്ണി​ല്
ഈ​ ​ക​ണ്ണീ​ര് ​ത​ങ്ങി​​​നി​ൽ​പ്പ​​​തെ​ന്തേ
പ​ട്ട​​​ണ​​​ത്തി​ന് ​ജീ​വ​​​നേ​കും​ ​കൂ​ട്ട​രേ
നി​ങ്ങ​ൾ​ ​പ​ട്ടി​​​ണി​​​യി​ൽ​ ​നീ​റി​ടു​​​ന്ന​​​തെ​ന്തേ..."
എ​ന്ന​ ​ഗാ​ന​​​മാ​​​ണ്.

നാ​ട​ക​ന​ടി​ ​എ​ന്ന​ ​പേ​രി​​​ൽ​ ​പ്ര​സി​​​ദ്ധി​​​യാ​ർ​ജി​ച്ച​ ​നി​ല​​​മ്പൂ​ർ​ ​ആ​യി​ഷ​ ​ന​ല്ലൊ​രു​ ​ഗാ​യി​ക​ ​കൂ​ടി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​ന് ​സാ​ക്ഷ്യം​ ​വ​ഹി​​​ക്കു​ന്ന​ ​'​ഈ​ ​ദു​നി​യാ​​​വി​ൽ​ ​ഞാ​ൻ​ ​ഒ​റ്റ​​​ക്കാ​ണ്"​ ​എ​ന്ന​ ​നാ​ട​​​ക​​​ത്തി​ലെ​ ​ആ​ദ്യ​ ​ഗ്രാ​മ​​​ഫോ​ൺ​ ​റെ​ക്കാ​ഡ് ​എ​ച്ച്.​ ​എം.​ ​ടി​ ​പു​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.
'​അ​ല​​​ങ്കാ​ര​ ​പ​ദ​​​വി​​​യിൽ
ക​ളി​​​യാ​ടും​ ​ഞാൻ
അ​രി​​​മു​ല്ല​ ​മ​ല​​​രി​ലും
മ​ഞ്ഞു​​​കൊ​ള്ളും​ ​ഞാ​ൻ..."
അ​തേ​ ​നാ​ട​​​ക​​​ത്തി​ലെ​ ​ത​ന്നെ
'മ​ല​ർ​മ​ണം​ ​മ​ധു​​​ഏ​റ്റ
മ​ധു​​​മാ​സ​ ​പു​ല​​​രി​ക്ക്
മ​ധു​വും​ ​കാ​ട്ടി​ ​എ​ന്നും
മം​ഗ​ലാ​ ​ദി​നം​ ​കാ​ത്തി​​​ട്ടി​​​രി​ക്കും​ ​വീ​ട്ടിൽ
ഇ​രി​ക്കും​ ​വീ​ട്ടി​ൽ"

എ​ന്ന​ ​ഗാ​ന​വും​ ​നി​ല​​​മ്പൂ​ർ​ ​ആ​യി​ഷ​ ​പാ​ടി​​​യ​​​താ​​​ണ്.​ ​ച​രി​​​ത്ര​​​ത്തി​ന്റെ​ ​ക​യ്യൊ​പ്പ് ​പ​തി​ഞ്ഞ​ ​അ​പൂ​ർ​വ​ ​ഗാ​ന​​​ങ്ങ​​​ള​​​ട​​​ങ്ങി​യ​ ​ഗ്രാ​മ​​​ഫോ​ൺ​ ​റെ​ക്കാ​ർ​ഡ് ​ശേ​ഖ​​​ര​​​ത്തി​​​നു​​​ട​​​മ​​​യാ​യ​ ​മോ​ഹ​ൻ​ദാ​സ് ​ദി​വ​​​സ​വും​ ​ഒ​രു​​​പാ​​​ട്ടെ​​​ങ്കി​ലും​ ​കേ​ൾ​ക്കും.​​​ ​സ്വ​ർ​ണ​പ്പണി​​​യോ​​​ടൊ​പ്പം​ ​നാ​ണ​യ​ശേ​ഖ​​​ര​​​​വും​ ​ഉ​ണ്ട്.​ ​എ​ട്ടാം​ക്ലാ​സ് ​വ​രെ​ ​പ​ഠി​ച്ച​ 56​ ​കാ​ര​​​നാ​യ​ ​മോ​ഹ​ൻ​ദാ​സ് ​എ​ത്ര തി​ര​​​ക്കിനിടയിലും​ ​ ​റെ​ക്കാ​ർ​ഡ് ​ശേ​ഖ​​​ര​​​ണ​​​ത്തി​​​നാ​യി​ ​സമയം കണ്ടെത്താറുണ്ട്.
1974​ ​ൽ​ 100​ ​രൂ​പ​ക്ക് ​വാ​ങ്ങി​യ​ ​ഗ്രാ​മ​​​ഫോ​​​ണി​ന് ​ഇ​ന്ന് ​ഒ​രു​ ​ല​ക്ഷം​ ​വ​രെ​ ​വി​ല​ ​പ​റ​​​ഞ്ഞി​ട്ടും​ ​അ​മൂ​​​ല്യ​​​നി​ധി​ ​കൈ​വി​​​ടാ​ൻ​ ​മോ​ഹ​ൻ​ദാ​സ് ​ത​യ്യാ​​​റ​​​ല്ല.​ ​പേ​ര് ​കേ​ട്ട​ ​മ​ല​​​പ്പു​റം​ ​നേ​ർ​ച്ച​​​യു​ടെ​ ​അ​വ​​​സാ​​​ന​ത്തെ​ ​പെ​ട്ടി​വ​ര​​​വാ​യ​ ​ത​ട്ടാ​ന്റെ​ ​പെ​ട്ടി​​​യു​ടെ​ ​ന​ട​​​ത്തി​​​പ്പു​​​കാ​​​രാ​യ​ ​പു​രാ​​​ത​ന​ ​വ​ലി​​​യ​​​ങ്ങാ​ടി​ ​ത​ട്ടാ​ൻ​ ​ത​റ​​​വാ​ട് ​കു​ടും​​​ബാം​​​ഗ​​​മാ​ണ് ​കൊ​ഴി​​​ഞ്ഞി​​​പ​​​റ​​​മ്പി​ൽ​ ​മോ​ഹ​ൻ​ദാ​​​സ്.​ ​മ​ല​​​പ്പു​റം​ ​നേ​ർ​ച്ച​​​യി​ൽ​ ​ത​ട്ടാ​ന്റെ​ ​പെ​ട്ടി​ ​എ​ന്നൊ​രു​ ​ചൊ​ല്ല് ​ത​ന്ന​ ​ഉ​ണ്ടാ​​​യി​​​രു​​​ന്നു.​ ​സം​ഗീ​​​ത​​​ത്തി​ന് ​അ​റ്റ​​​മി​​​ല്ലാ​​​ത്ത​​​തു​ ​പോ​ലെ​ ​പാ​ട്ട് ​തേ​ടി​​​യു​ള്ള​ ​ത​ന്റെ​ ​യാ​ത്രയ്​ക്കും​ ​അ​വ​​​സാ​​​ന​​​മി​​​ല്ലെ​ന്ന് ​മോ​ഹ​ൻ​ദാ​സ് ​ഒ​രു​ ​ചെ​റു​​​ചി​​​രി​​​യോ​ടെ​ ​പ​റ​​​യു​​​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ART, ART NEWS, VARANDHYA, KOZHINJIPPARAMBIL MOHANDAS, GRAMAPHONE
KERALA KAUMUDI EPAPER
TRENDING IN ART
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.