കോട്ടയം: ഒ.വി.വിജയൻ സ്മാരകസമിതിയുടെ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. നോവൽ, കഥാസമാഹാരം, യുവകഥ എന്നീ മേഖലകളിലായാണ് പുരസ്കാരം. 2019 - 2021 ൽ പുറത്തിറങ്ങിയ മലയാള നോവൽ, കഥാസമാഹാരം എന്നിവ അയക്കാം. നോവലിനും കഥാസമാഹാരത്തിനും 25000 രൂപയും പുരസ്കാര ഫലകവും പ്രശസ്തിപത്രവും മികച്ച യുവകഥയ്ക്ക് 10,000 രൂപയും ആണ് സമ്മാനം. 2022 ആഗസ്റ്റ് 31നകം ഒ.വി വിജയൻ സ്മാരക പുരസ്കാരം, ഒ.വി വിജയൻ സ്മാരക സമിതി, തസ്രാക്ക് കിണാശ്ശേരി പോസ്റ്റ്, പാലക്കാട് 678701 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 85 47 45 62 22.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |