അഗളി: അട്ടപ്പാടി ബ്ലോക്കുതലത്തിൽ സംഘടിപ്പിച്ച കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടെയും ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്ലാന്റ് ജീനോം ദേശീയ അവാർഡ് ജേതാവായ കർഷകൻ ജോർജ് കല്ലുവേലിനെ ആദരിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി കാർഷിക സർവകലാശാലയിൽനിന്നും എത്തിച്ച അത്യുല്പാദന ശേഷിയുള്ള ജാതി, റംബുട്ടാൻ, കുരുമുളക്, പ്ലാവ്, മംഗോസ്റ്റിൻ, ഗ്രാമ്പു തുടങ്ങിയ തൈകളുടെ വില്പനയും നടത്തി. ബ്ലോക്കുതലത്തിൽ കൃഷിവകുപ്പ് നടത്തുന്ന വിവിധ പദ്ധതികളെ കുറിച്ച് അസിസ്റ്റന്റ് ഡയറക്ടർ ലത ശർമ്മ വിശദീകരിച്ചു. ബ്ലോക്ക് വികസന സമിതി അദ്ധ്യക്ഷ കാളിയമ്മ മുരുകൻ, കൃഷി ഓഫീസർമാരായ ദീപ ജയൻ, അജയ് കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |