കോട്ടയം. കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല പരിശീലന പരിപാടിക്ക് തുടക്കമായി. മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ അരുൺ പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ.സി.മധുസൂദനൻ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തിരഞ്ഞെടുത്ത ബ്ലോക്കുതല പരിശീലകർക്ക് സ്റ്റേറ്റ് പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിൽ പരിശീലനം നൽകി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പ്രകാശ് ബി.നായർ, ജില്ലാ പ്രോഗ്രാം മാനേജർ ബിനീഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |