കൊച്ചി: സർക്കാർ ആശുപത്രിയിലെ രുക്ഷമായ മരുന്നുക്ഷാമവും ജനറൽ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് വിഷയവും പരിഹരിക്കണമെന്ന് അവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ഡി.എം.ഒ. ഓഫീസിനു മുന്നിൽ ഭീക്ഷാടന സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് യോഗ അദ്ധ്യക്ഷൻ ഏലൂർ ഗോപിനാഥിന് ഭീക്ഷചട്ടിയിൽ ചില്ലറതുട്ടുകൾ നിക്ഷേപിച്ച് സമരം ഉദ്ഘാടനം ചെയ്തു. കെ.എസ്. ദിലീപ് കുമാർ, കെ.കെ. വാമലോചനൻ, രാധാകൃഷ്ണൻ കടവുങ്കൽ, ടി.എൻ. പ്രതാപൻ, കെ.ജി. രാധാകൃഷ്ണൻ, നോർബട്ട് അടിമുറി, പാറപ്പുറം രാധാകൃഷ്ണൻ, കെ. അപ്പുകുട്ടൻ, സി. ചാണ്ടി, പി.ബാല സുബ്രഹ്മണ്യൻ, ജുവൽ ചെറിയാൻ, പി.ഡി.രാജീവ്, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |