കോട്ടയം. കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം ജെയ്ജി പാലക്കലോടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മാടപ്പാട്ട്, ഗൗരി ശങ്കർ, അൻസു സണ്ണി, നിഷാന്ത് ആർ, അനൂപ് അബുബക്കർ, യദു സി നായർ, ഡാനി രാജു, ജിജി മൂലങ്കുളം ഷൈൻ സാം, മീവൽ ഷിനു കുരുവിള, വിവേക് കുമ്മണ്ണൂർ, വിനീത അന്ന തോമസ് ജോൺസൺ ,ജിനീഷ് നാഗമ്പടം, മഹേഷ്, അൻസൺ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |