വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ഫണ്ട് ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനപ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് കുമാർ ഇന്നലെ ക്രൈംബ്രാഞ്ചിനും വിജിലൻസിനും നേരിട്ട് പരാതി നൽകി.
പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് പരാതി ഇരുസംഘവും സ്വീകരിച്ചു. 50 ലക്ഷത്തിലേറെ രൂപയുടെ തിരിമറിയാണ് ഗ്രാമപഞ്ചായത്തിൽ നടന്നിട്ടുള്ളത്. ഇതിനിടയിൽ പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചും ജില്ലാ മിഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ക്രൈംബ്രാഞ്ചിനും വിജിലൻസിനും പരാതി നൽകാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |