സ്റ്റൈലിഷ് ലുക്കിൽ ശിവാനി നാരായണൻ. വിക്രം സിനിമയിൽ വിജയ് സേതുപതിയുടെ ഭാര്യ എന്നു വിശേഷിപ്പിച്ചാൽ ശിവാനി നാരായണനെ പെട്ടെന്ന് ഓർമ്മവരും. സമൂഹമാദ്ധ്യമങ്ങളിൽ ഗ്ളാമറസ് ചിത്രങ്ങളാണ് ശിവാനി പങ്കുവയ്ക്കുക. ഏറ്റവും പുതിയ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു. ശിവാനിയുടെ ആദ്യ ചിത്രം കൂടിയാണ് വിക്രം. തമിഴ് ബിഗ്ബോസ് സീസൺ ഫോറിൽ മത്സരാർത്ഥിയായിരുന്ന ശിവാനിയെ പ്രേക്ഷകർ കാണുന്നത് തമിഴ് സീരിയലുകളിൽ ചെറിയ വേഷത്തിലാണ്. മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രം സീരിയലിൽ വേഷമിട്ടില്ലെങ്കിലും വിജയ് സേതുപതി അവതരിപ്പിച്ച സന്താനം എന്ന കഥാപാത്രത്തിന്റെ ഭാര്യവേഷം അത്രപെട്ടെന്ന് പ്രേക്ഷകർ മറക്കില്ല. വിക്രത്തിനു ശേഷം പുറത്തിറങ്ങിയ വീട്ടിലെ വിശേഷം എന്ന തമിഴ് ചിത്രത്തിലും ശിവാനി പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന മൂന്ന് തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് താരം. 21 ആണ് ശിവാനിയുടെ പ്രായം. തമിഴിൽ സൂപ്പർ നായികയായി ശിവാനി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |