പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ നിവിൻ പോളി ചിത്രം മഹാവീര്യർ ഒന്നാമത്. വിക്രം നായകനാവുന്ന കോബ്ര, അമീർഖാൻ ചിത്രം ലാൽസിംഗ് ഛദ്ദ, അക്ഷയ്കുമാർ ചിത്രം രക്ഷാബന്ധൻ, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര എന്നിവയെ പിന്നിലാക്കിയാണ് മഹാവീര്യർ ഐ.എം.ഡി.ബി ലിസ്റ്റിൽ ഒന്നാമത് എത്തിയിരിക്കുന്നത്. ജൂലായ് 21ന് തിയേറ്ററിൽ എത്തുന്ന മഹാവീര്യർ എബ്രിഡ് ഷൈൻ ആണ് സംവിധാനം ചെയ്യുന്നത്. ഇടവേളക്കുശേഷം നിവിൻ പോളിയും ആസിഫ് അലിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പത്മരാജൻ, രതീഷ് എന്നിവരാണ് മറ്റു താരങ്ങൾ. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |