കേപ്ടൗൺ: അടുത്തവർഷം ജനുവരിയിലും ഫെബ്രുവരിയിലുമായി നടത്താൻ നിശ്ചയിച്ചിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിലെ ആറ് ടീമുകളെ വിവിധ ഐ.പി.എൽ ടീമുകളെ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നിട്ടില്ല.
ചെന്നൈ സൂപ്പർ കിംഗ്സ് ജോഹന്നാസ് ബർഗ് ആസ്ഥാനമായ ടീമിനേയും മുംബയ് ഇന്ത്യൻസിന്റെ ഉടമകളായ റിലയൻസ് ഇൻഡസ്ട്രീസ് കേപ്ടൗൺ ഫ്രാഞ്ചൈസിയേയും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമകളായ സൺ ടിവി ഗ്രൂപ്പ് പോർട്ട് എലിസബത്ത് ഫ്രാഞ്ചൈസിയേയും ലക്നൗ സൂപ്പർ ജയിന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക ഡർബൻ ടീമിനേയും രാജസ്ഥാൻ റോയൽസിന്റെ മുതലാളിമാർ പാൾ ടീമിനേയും ഡൽഹി ഡെൽഹി ക്യാപിറ്റൽസ് സഹ ഉടമ പർത്ത് ജിൻഡാൽ പ്രിട്ടോറിയ ഫ്രാഞ്ചൈസിയേയും സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രേം സ്മിത്തിനെ ലീഗിന്റെ കമ്മീഷണറായി തിരഞ്ഞെടുത്തിരുന്നു. മുൻ ഐ.പി.എൽ സി.ഇ.ഒ സുന്ദർ രാമനാണ് ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം. ടി-20 ലീഗിനായി ജനുവരിയിൽ ആസ്ട്രേലിയയുമായി നടത്താൻ നിശ്ചയിച്ചിരുന്ന ആസ്ട്രേലിയൻ പരമ്പരയിൽ നിന്ന് ദക്ഷിണാഫ്രിക്ക പിന്മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |