കാഞ്ഞങ്ങാട്: അഖിലേന്ത്യ അവകാശ ദിനത്തിന്റെ ഭാഗമായി ആശ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ഡി.എം.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.ഹോണറേറിയവും ഇൻസന്റീവും.കൃത്യമായി വിതരണം ചെയ്യുക,കൊവിഡ് ആനുകൂല്യങ്ങൾപുനസ്ഥാപിക്കുക, മിനിമം വേതനം 25,000 രൂപ ആക്കുക, ഇ എസ് ഐ, പി ഫ്, ഗ്രാറ്റിവിറ്റി, പെൻഷൻ തുടങ്ങിയ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുക, ആരോഗ്യമേഖലയെ സ്വകാര്യവൽക്കരിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
ധർണ്ണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.പ്രീത അദ്ധ്യക്ഷത വഹിച്ചു. എം.മഞ്ജുഷ, കെ.സുനിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ.രമണി സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |