ചേർത്തല : പ്ലസ് ടു,എസ്. എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടിയവർ,പവർ ലിഫ്ടിംഗ്, ഗ്രാപ്ളിംഗ് ദേശീയ- സംസ്ഥാന മത്സരങ്ങളിലെ മെഡൽ ജേതാക്കൾ എന്നിവരെ അനുമോദിക്കാൻ മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ 'പൊൻതിളക്കം" പരിപാടി മാനേജർ ജെ.ജയലാൽ ഉദ്ഘാടനം ചെയ്തു
പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം നേടാൻ നേതൃത്വം നൽകിയ മുൻ പ്രിൻസിപ്പൽ പി.സജീവ്, മുൻ പ്രധാനാദ്ധ്യാപിക വി.കെ.ഷക്കീല,കായികാദ്ധ്യാപകൻ വി.സവിനയൻ എന്നിവരെയും ആദരിച്ചു.
. പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി അദ്ധ്യക്ഷനായി. കെ.എസ്.ലാലിച്ചൻ,ഹിമ സുരേഷ്, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ, പ്രധാനാദ്ധ്യാപിക നിഷ ദയാനന്ദൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |