ആലപ്പുഴ : ആറു വയസിനു താഴെയുള്ള കുട്ടികളിൽ കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്ന ബാലമിത്ര പദ്ധതിയുടെ അവലോകനം ജില്ല ലെപ്രസി യൂണിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ അർബൻ അങ്കണവാടി വർക്കേഴ്സ് പ്രോജക്ട് മീറ്റിംഗിൽ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് ലെപ്രസി ഓഫീസർ ബേബി തോമസ് നിർവഹിച്ചു. കളർകോട് മാത്യു കെ.ജോൺ മെമ്മോറിയൽ ഹാളിൽ നടന്ന യോഗത്തിൽ സി.ഡി.പി.ഒ പി. വി.ഷേർളി അദ്ധ്യക്ഷയായി. ഐ.സി.സി.എസ് സൂപ്പർവൈസർമാരായ ജീന വർഗ്ഗീസ്, സോജ ഡേ, കെ.എസ്.ചിത്ര, മീനു അശോകൻ, സരിത എസ് എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |