SignIn
Kerala Kaumudi Online
Saturday, 20 April 2024 2.23 AM IST

റമ്മി പരസ്യം: നിയമപരമായ നടപടി പറ്റില്ല

p

തിരുവനന്തപുരം: ഓൺലൈൻ റമ്മി പരസ്യങ്ങളിൽ പ്രമുഖ ചലച്ചിത്ര താരങ്ങളും ഗായകരും വരുന്നതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. ഇത്തരം പരസ്യങ്ങളിൽ വരുന്നവരുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം ഉണ്ടാകേണ്ടത്. അവരോട് ഇത്തരം പരസ്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കാമെന്നും കെ.ബി ഗണേഷ്കുമാറിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി. ഓൺലൈൻ റമ്മി പോലുള്ള സാമൂഹ്യ വിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നു. ഷാരൂഖ് ഖാൻ, വിരാട് കോലി, വിജയ് യേശുദാസ്, റിമി ടോമി,ലാൽ തുടങ്ങി ആളുകളെ ഇത്തരം പരസ്യങ്ങളിൽ സ്ഥിരമായി കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹ പരസ്യങ്ങളിൽ നിന്നും ഈ മാന്യന്മാർ പിൻമാറാൻ സംസ്‌കാരിക മന്ത്രി സഭയുടെ പേരിൽ അഭ്യർത്ഥിക്കണമെന്നായിരുന്നു ചോദ്യം. സാംസ്‌കാരികമായി വലിയ മാന്യമാരാണെന്ന് പറഞ്ഞ് നടക്കുന്നവരാണിവരെന്നും ഗണേഷ് കുമാർ സഭയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.