കയ്പമംഗലം: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറത്ത് അടച്ചിട്ട ഇരുനില വീട് കുത്തിത്തുറന്ന് കവർച്ചാ ശ്രമം. ശ്രീനാരായണ വായനശാലയ്ക്ക് വടക്ക് മേനോത്ത് മാധവന്റെ വീടാണ് കുത്തിത്തുറന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. വീടിനകത്തെ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. മാധവന്റെ രണ്ടാമത്തെ മകൻ രതീഷും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഇവർ ഇപ്പോൾ വിദേശത്താണ്. തൊട്ടടുത്ത് താമസിക്കുന്ന മൂത്ത മകൻ രമേഷ് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തൊട്ടടുത്ത ഇയ്യാനി ഞായക്കാട്ട് ജിനേഷിന്റെ വീടിന്റെ വാതിലും കുത്തിത്തുറക്കാൻ ശ്രമം നടന്നിട്ടുണ്ട്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |