ആലപ്പുഴ: ദേശിയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതു മൂലം ജീവനോപാധികൾ നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പുനഃസ്ഥാപന പാക്കേജിന്റെ ഗുണഭോക്തൃ പട്ടിക ജില്ലാതല പുനരധിവാസ പുനഃസ്ഥാപന കമ്മിറ്റി അംഗീകരിച്ചു. പറവൂർ മുതൽ കൊറ്റങ്കുളങ്ങര വരെ വരുന്ന റീച്ച് രണ്ടിൽ ഉൾപ്പെട്ട അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര, അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ, പുറക്കാട്, പറവൂർ വില്ലേജുകളിലെയും കാർത്തികപ്പള്ളി താലൂക്കിലെ കരുവാറ്റ, ചിങ്ങോലി, കുമാരപുരം, കീരിക്കാട്, പത്തിയൂർ, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ഹരിപ്പാട് എന്നീ വില്ലേജുകളിലെയും 1167 കച്ചവട സ്ഥാപനങ്ങളും വീട് പൂർണമായും നഷ്ടമാകുന്ന 154 പേരും ഉൾപ്പെടുന്നതാണ് ഗുണഭോക്തൃപട്ടിക. ജില്ലയിൽ ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജിൽ ഉൾപ്പെടാത്ത അർഹരായവർ ഉണ്ടെങ്കിൽ 30നു മുമ്പ് മതിയായ രേഖകൾ സഹീതം സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ അപേക്ഷ നൽകുന്നതിന് ഒരു അവസരം കൂടി നൽകാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |