SignIn
Kerala Kaumudi Online
Friday, 19 April 2024 5.00 AM IST

ഇലന്തൂർ ഗവ കോളജ് : സ്ഥലം ഏറ്റെടുക്കുന്നത് വേഗത്തിലാക്കും; താൽക്കാലിക കെട്ടിടം നിർമ്മിക്കും

college

ഇലന്തൂർ : ഗവ.കോളേജിന്റെ പുതിയ കെട്ടിട നിർമാണത്തിനും വഴിക്കുമായി സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തികൾ ത്വരിതപ്പെടുത്താൻ അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോളേജ് വികസനസമിതി യോഗം തീരുമാനിച്ചു. നിലവിൽ കൈവശമുള്ള മൂന്ന് ഏക്കർ സ്ഥലത്ത് താൽകാലിക കെട്ടിടം നിർമ്മിക്കാനും ഒന്നാം വർഷ വിദ്യാർത്ഥികളുടെ അഡ്മിഷനോട് അനുബന്ധിച്ച് ഡിഗ്രി കോഴ്‌സുകൾക്ക് 1000 രൂപയും പിജി കോഴ്‌സുകൾക്ക് 1500 രൂപയും വിദ്യാർത്ഥികളിൽ നിന്ന് സി.ഡി.സി (കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി) ഫണ്ടായി വാങ്ങാനും തീരുമാനമായി. 2014 ൽ പ്രവർത്തനം ആരംഭിച്ച ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജ് നിലവിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് പ്രവർത്തിക്കുന്നത്.
ഇലന്തൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ.പി. ശൈലജാകുമാരി, കോളജ് അദ്ധ്യാപിക എം.ഹയറുന്നിസ, പി.ടി.എ അംഗം കെ.എം.സലീന, റിട്ട.അസിസ്റ്റന്റ് പ്രൊഫസർ കെ.എസ്.ശ്രീകല, പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ പി.കെ.ശുഭ, കോളജ് യൂണിയൻ പ്രതിനിധി ആർ.എ.അൻസാബ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.