SignIn
Kerala Kaumudi Online
Thursday, 25 April 2024 3.58 PM IST

അബാൻ - കുമ്പഴ റോഡിൽ അപകടയാത്ര

road

പത്തനംതിട്ട : പുതിയ പൈപ്പുകൾ ഇടാൻ കുഴിയെടുത്തതിനെ തുടർന്ന് അബാൻ - കുമ്പഴ റോഡിൽ യാത്ര അപകടകരമായി. വാട്ടർ അതോറിറ്റിയുടെ പുതിയ പൈപ്പിട്ട കുഴികൾ മണ്ണിട്ട് മൂടിയ ഭാഗങ്ങൾ ചെളിയിൽ കുഴഞ്ഞു. നിരത്തിയ മണ്ണിന് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങിയപ്പോൾ റോഡ് താഴ്ന്നു. കഴിഞ്ഞ ദിവസം ലോറിയും ഒാട്ടോറിക്ഷയും മണ്ണിൽ പുതഞ്ഞു.

വീതി കുറഞ്ഞ റോഡിൽ ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകുന്നുണ്ട്. തിരക്കേറിയ റോഡിൽ ഇടതുഭാഗത്താണ് കുഴികളെടുത്തത്. ഇതു കാരണം കുമ്പഴയ്ക്കുള്ള വാഹനങ്ങൾക്ക് മണ്ണിൽ പുതയാതെ റോഡിന് നടുവിലൂടെ മാത്രമേ പോകാൻ കഴിയൂ. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും നിരന്തരം പോകുന്ന റോഡിൽ കൂട്ടിയിടിക്ക് സാദ്ധ്യതയേറെയാണ്. പുനലൂർ - പൊൻകുന്നം റോഡിൽ കുമ്പഴ ജംഗ്ഷനിൽ നിന്ന് നഗരത്തിലേക്കും തിരിച്ചും വാഹനങ്ങൾ പോകുന്ന റോഡ് ഉടനെ ടാർ ചെയ്താൽ മാത്രമേ അപകട ഭീഷണി ഒഴിയുകയുള്ളൂ. റോഡിന് വശത്ത് നടന്നു പോകാൻ സ്ഥലമില്ലാതായി. ജില്ലാ ജയിൽ മുതൽ കുമ്പഴ വരെയും റോഡ് കുഴിച്ച് പൈപ്പിട്ട ശേഷം മണ്ണിട്ട് മൂടിയിരിക്കുകയാണ്.

വാഹനങ്ങൾ ചെളിയിൽ പുതയുന്നു

'' അപകടത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. റോഡ് അടിയന്തരമായി ടാർ ചെയ്യണം.

ബഷീർ, ഒാട്ടോ ഡ്രൈവർ

'' പൈപ്പ് ഇടുന്ന ജോലി പൂർത്തിയാകുന്നതേയുള്ളൂ. മഴ മാറിയാൽ റോഡ് ടാർ ചെയ്യും.

വാട്ടർ അതോറിറ്റി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.