കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ സമരസംഗമം ഇന്ന് ചിന്നക്കട ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടക്കും. കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ രാവിലെ 10ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കുക, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കശുഅണ്ടി തൊഴിലാളികളെ നിബന്ധനകളിൽ നിന്നൊഴിവാക്കുക, മിനിമം കൂലി പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു തുടങ്ങിയവർ പങ്കെടുക്കും. സമരം വിജയിപ്പിക്കണമെന്ന് കേന്ദ്ര കൗൺസിൽ പ്രസിഡന്റ് ജി.ബാബുവും ജനറൽ സെക്രട്ടറി ജി.ലാലുവും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |