SignIn
Kerala Kaumudi Online
Thursday, 25 April 2024 12.35 PM IST

സംസ്ഥാന വോളി:  ഇരട്ടക്കിരീടവുമായി തിരുവനന്തപുരം 

tvmteam
സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ തിരുവനന്തപുരം പുരുഷ, വനിതാ ടീമുകള്‍

കണ്ണൂർ: മുണ്ടയാട് ഇൻഡോർസ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന വോളിയിൽ തിരുവനന്തപുരത്തിന് ഇരട്ടകിരീടം. വനിതകളിൽ മലപ്പുറത്തെ എതിരില്ലാത്ത മൂന്നുസെറ്റുകൾക്ക് തോൽപിച്ചാണ് തിരുവനന്തപുരം കിരീടമണിഞ്ഞത്.

പുരുഷ വിഭാഗത്തിൽ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. വനിതാവിഭാഗം ലൂസേഴ്സ് ഫൈനലിൽ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് പത്തനംതിട്ടയും പുരുഷവിഭാഗത്തിൽ തൃശൂർ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് എറണാകുളത്തെയും തോൽപ്പിച്ച് മൂന്നാംസ്ഥാനം നേടി.വിജയികൾക്ക് ജില്ലാ കലക്ടർ എസ് . ചന്ദ്രശേഖർ ഉപഹാരം നൽകി. ഇന്ത്യൻ വോളിബോൾ താരങ്ങളായ മനു ജോസഫ് , മിനിമോൾ എബ്രഹാം എന്നിവർ മുഖ്യാതിഥികളായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, VOLLY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.