മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നയന ജോസൻ. ബാലതാരമായി സിനിമയിലെത്തിയ നയന, ഡാൻസറും, അവതാരകയുമൊക്കെയാണ്. റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. തന്റെ വിശേഷങ്ങൾ കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്റ്റാറിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടിയിപ്പോൾ.
തന്റെ വീട്ടിലേക്കും പഠിച്ച വിദ്യാലയങ്ങളിലേക്കുമൊക്കെ അവതാരകയായ എലീന പടിക്കലിനെ താരം കൊണ്ടുപോകുന്നുണ്ട്. തന്റെ വലിയൊരു ആഗ്രഹത്തെക്കുറിച്ചും നയന പരിപാടിയിൽ പങ്കുവയ്ക്കുന്നുണ്ട്.
'ഡ്രസ് എന്ന് പറഞ്ഞാൽ എനിക്ക് ഭ്രാന്താണ്. എത്ര വർഷം ജീവിക്കുന്നോ അത്രയും വർഷം ഡ്രസ് റിപ്പീറ്റ് ചെയ്യാതെ ഇടാൻ കഴിയണമെന്നത് വലിയൊരു ആഗ്രഹമാണ്. ഏത് കടയിൽ നല്ല ഡ്രസ് കണ്ടാലും വാങ്ങിക്കും.' - നടി വെളിപ്പെടുത്തി. ഇതിന്റെ കൂടെ താൻ സ്ഥിരമായി വസ്ത്രം വാങ്ങുന്ന കടയും താരം ആരാധകർക്കായി പരിചയപ്പെടുത്തി. രണ്ട് വർഷത്തേക്കുള്ളത് എല്ലാം ഒരുമിച്ചങ്ങ് വാങ്ങിക്കുമെന്ന് താരം വ്യക്തമാക്കി.
നയനാസ് കിച്ചൺ എന്ന തങ്ങളുടെ സ്ഥാപനത്തെക്കുറിച്ചും നയൻ പറയുന്നു. പൊതിച്ചോറ് ആണ് അവിടത്തെ സ്പെഷൽ. എന്നാൽ താൻ ഇതുവരെ വാഴയിലയിൽ ഭക്ഷണം കഴിച്ചിട്ടില്ലെന്നും താരം വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |