SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.20 PM IST

ഞാൻ ഗ‌ർഭിണിയൊന്നുമല്ല, വയറ്റിൽ പാസ്‌തയും വെെനുമാണ്; ജനസംഖ്യയിൽ  സെയ്‌ഫിന്റെ  സംഭാവന  ഇപ്പോൾ  തന്നെ  വളരെ  വലുതാണെന്ന്  കരീന കപൂർ

kareena

ബോളിവുഡിലെ ശ്രദ്ധേയരായ താരജോഡികളാണ് കരീന കപൂറും സെയ്‌ഫ് അലിഖാനും. ഇരുവർക്കും രണ്ട് ആൺമക്കളാണ്. കുടുംബവുമൊത്ത് അവധി ആഘോഷത്തിലാണ് കരീന കപൂർ.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രം കരീനയ്ക്ക് തലവേദനയായിരിക്കുകയാണ്. താരം വീണ്ടും ഗർഭിണിയായോ എന്നാണ് ചിത്രം കണ്ട ശേഷം ആളുകൾ ചോദിക്കുന്നത്. വെെകാതെ മറുപടിയുമായി കരീന തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

kareena

താൻ ഗർഭിണിയല്ലെന്നും വയറ്റിൽ കുറച്ച് മുൻപ് കഴിച്ച പാസ്‌തയും വെെനുമാണെന്നും കരീന പറഞ്ഞു. ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവിന് ഇതിനകം തന്നെ വളരെയധികം സംഭാവന നൽകിയിട്ടുണ്ടെന്നാണ് സെയ്ഫ് പറയുന്നതെന്നും താരം കുറിച്ചു. എന്നാൽ താരത്തിന്റേത് സർക്കാസം ആണെന്നും നടി ശരിക്കും ഗർഭിണിയാണെന്നും ആരാധകർ പറയുന്നു.

അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത 'ലാൽ സിംഗ് ഛദ്ദ'യാണ് കരീന കപൂറിന്റെ ഏറ്റവും പുതിയ ചിത്രം. അമീർ ഖാൻ നായകനാകുന്ന ഈ ചിത്രം ഓഗസ്റ്റ് 11ന് തിയേറ്ററിലെത്തും.

kareena

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAREENA, KAREENA KAPOOR, SAIF, SAIF KAREENA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.