SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.09 AM IST

കെ  ടി  ജലീൽ  നടത്തിയ  ദേശവിരുദ്ധ  പ്രവർത്തനങ്ങളുടെ  തെളിവുകൾ അഭിഭാഷകന്  കൈമാറി; നാളെ കോടതിയിൽ ഹാജരാക്കുമെന്ന് സ്വപ്‌ന സുരേഷ്

swapna-suresh

കൊച്ചി: മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കെ ടി ജലീൽ നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ തന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. സത്യവാങ്‌മൂലത്തിനൊപ്പം ഈ രേഖകൾ നാളെ കോടതിയിൽ ഫയൽ ചെയ്യുമെന്നും സ്വപ്‌ന വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവർ അന്വേഷണത്തിൽ ഇടപെടുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. കേസ് മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റുന്നത് പ്രതീക്ഷയ്ക്ക് വകനൽകുന്നു. മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട് ഭയപ്പെടുകയാണ്. സംവിധാനത്തെ ഉപയോഗിച്ച് കൃത്രിമത്വം കാണിക്കുകയാണ്. ഇഡിയിൽ ഇപ്പോൾ വിശ്വാസം തോന്നുന്നു. ഞാൻ പറയുന്നതിന് തെളിവുകളില്ല, കള്ളമാണെന്നാണ് അവർ പറയുന്നത്. എന്നാൽ നാളെ എല്ലാം തെളിയുമെന്ന് സ്വ‌പ്ന പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GOLD, SMUGGLING, CASE, KT, JALEEL, ANTICS, NATIONAL, ACTIVITIES, SWAPNA SURESH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.