SignIn
Kerala Kaumudi Online
Saturday, 24 September 2022 9.51 PM IST

ഞങ്ങൾ തെറ്റു ചെയ‌്തിട്ടില്ല, ഏതു കോടതിയായാലും ജഡ്‌ജിയായാലും ഭയമില്ലെന്ന് ഇ പി ജയരാജൻ

ep-jayarajan

കണ്ണൂർ: ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്ത കോടതി നടപടിയിൽ ഭയമില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഞങ്ങൾ തെറ്റു ചെയ‌്തിട്ടില്ലെന്ന് ഉറപ്പാണെന്നും, അതുകൊണ്ടുതന്നെ ഏതു കോടതിയായലും ജഡ്‌ജിയായാലും മജിസ്‌ട്രേറ്റ് ആയാലും ഭയമില്ലെന്ന് ജയരാജൻ പ്രതികരിച്ചു.

ഏതൊരാളും അവരുടെ പരാതിയുമായി കോടതിയെ സമീപിച്ചാൽ ആ മജിസ്‌ട്രേറ്റിന്റെ ഉത്തരവാദിത്തമാണ് പരാതി അന്വേഷിക്കാൻ പൊലീസിനെ ഏൽപ്പിക്കുക എന്നത്. അതാണ് ഇവിടെ നടന്നത്. കെ. സുധാകരനും വി ഡി സതീശനും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറഞ്ഞ് ഒരു കേസ് വരുന്നുണ്ട്. അടുത്ത ദിവസം ഡി വൈ എഫ് ഐ നേതാക്കൾ അതു നൽകുമെന്നും ഇ പി ജയരാജൻ പറഞ്ഞു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെകെ രമയ‌്ക്കെതിരെ നടത്തിയ പ്രസ്താവന എം എം മണി പിൻവലിച്ചതിനെ 'ഇന്നത്തെ ശരി നാളത്തെ തെറ്റ്' എന്നാണ് വ്യാഖ്യാനിച്ചത്. ഒരു കാലഘട്ടത്തിൽ ഭൂമി പരന്നതായിരുന്നെന്നും ഇന്നതല്ലെന്നും ഉദാഹരിക്കുകയായിരുന്നു ജയരാജൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EP JAYARAJAN, INDIGO CASE, KERALA, COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.