തിരുവനന്തപുരം: കേരളസർവകലാശാല ജൂണിൽ നടത്തിയ എം.ഫിൽ. ഫോട്ടോണിക്സ് (2020 - 2021 ബാച്ച്) (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
21 ന് നടത്താനിരുന്ന ഒൻപതാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ. (ഇന്റഗ്രേറ്റഡ്) വൈവ പരീക്ഷ 29 ലേക്ക് മാറ്റിവച്ചു. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
27 ന് ആരംഭിക്കുന്ന എം.സി.എ. ബ്രിഡ്ജ് കോഴ്സ് (2020 സ്കീം - 2020 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്ററ്റഡ് പഞ്ചവത്സര ബി.എ., ബി കോം., ബി.ബി.എ. എൽ.എൽ.ബി. റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആഗസ്റ്റിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. എം.ബി.എൽ, അഞ്ചാം സെമസ്റ്റർ എം.ബി.എൽ. എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |