SignIn
Kerala Kaumudi Online
Saturday, 20 April 2024 1.25 AM IST

സ്പീക്കറുടെ റൂളിംഗും മണിയുടെ നിലപാടും സ്വാഗതാർഹം: കെ.കെ.രമ

kk-rema


തിരുവനന്തപുരം: നിയമസഭയിൽ എം.എം.മണി തനിക്കെതിരെ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് സ്പീക്കർ എം.ബി.രാജേഷ് നൽകിയ റൂളിംഗും തുടർന്ന് എം.എം.മണി സ്വീകരിച്ച നിലപാടും സ്വാഗതാർഹമാണെന്ന് കെ.കെ.രമ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് സംബന്ധിച്ച് ചെയർ നടത്തിയ വിശദീകരണം ഏറെ രാഷ്ട്രീയ പ്രാധാന്യം അർഹിക്കുന്നതും സഭയുടെയും സ്ത്രീത്വത്തിന്റെയും അന്തസ് ഉയർത്തിപ്പിടിക്കുന്നതുമാണെന്നും കുറിപ്പിൽ പറയുന്നു.
ഈ വിഷയം ഉയർത്തി പോരാടിയ സ്ത്രീകളും യുവാക്കളും രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളുമുണ്ട്. നവമാദ്ധ്യമങ്ങളിലും മുഖ്യധാരാ മാദ്ധ്യമങ്ങളിലും ശക്തമായ പ്രതികരണം രേഖപ്പെടുത്തിയവരുണ്ട്. നിയമസഭയിൽ വലിയ പോരാട്ടത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷമുണ്ട്. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും രമ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KKREMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.