കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്റെ മകൻ ബിജു (37) വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഉദ്യോഗസ്ഥർ തടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബിജുവിനെ വാർഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. ടി.ബി രോഗിയായതിനാൽ ബിജുവിനെ ഒറ്റയ്ക്ക് ഒരു വാർഡിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോക്സോ കേസ് പ്രതിയായ ബിജു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |