SignIn
Kerala Kaumudi Online
Thursday, 18 April 2024 1.40 PM IST

സത്യനാഥ് രാമനാട്ടുകരക്ക് നോവൽ പുരസ്കാരം

books
books

കോഴിക്കോട്: പേരക്ക ബുക്സ് നോവൽ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം സത്യനാഥ് രാമനാട്ടുകരയുടെ 'ആജീവനാന്തം' എന്ന നോവലിനാണ്. ഹക്കീം ചോലയിലിന്റെ ഏഴാം രാവ്, രണ്ടാം സ്ഥാനവും ഷൈൻ ഷൗക്കത്തലിയുടെ അഫ്ഗാൻബോഗി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.15,000 രൂപയുടെ പുസ്തകങ്ങളും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 10,000, 7,000 രൂപയുടെ പുസ്തകങ്ങളും ഫലകവുമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനിക്കുക. പി.സുരേന്ദ്രൻ, കെ.വി.സജയ് , ഡോ. പി.ഉഷാറാണി, ഹംസ ആലുങ്ങൽ, പ്രശോഭ് സാകല്യം എന്നിവരടങ്ങിയ ജൂറിയാണ് 96 നോവലുകളിൽ നിന്ന് പുരസ്‌കാരം നിർണയിച്ചത്. പുരസ്‌കാരം 24ന് മൂന്നു മണിക്ക് കോഴിക്കോട് മാവൂർ റോഡിലെ ഇസ്ലാമിക് സെന്ററിൽ കവി റഫീഖ് അഹമ്മദ് സമ്മാനിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.