പന്തളം: പന്തളം നഗരസഭയിൽ ബി.ജെ.പിയിലെ തമ്മിലടി മൂലം വികസന പ്രവർത്തനങ്ങൾ നടത്താനാവാതെ ഭരണസ്തംഭനത്തിലാണെന്നും ബി.ജെ.പിക്കു കിട്ടിയ ഭരണം കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതുപോലെയാണെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .പഴകുളം മധു പറഞ്ഞു. പന്തളം നഗരസഭാ ഭരണ സമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ഡി.സി.സി സെക്രട്ടറി ജി.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.കെ.എസ് ശിവകുമാർ, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും കൗൺസിലറുമായ കെ.ആർ.രവി, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ, നരേന്ദ്രനാഥ്, പന്തളം മഹേഷ്, കെ.ആർ.വിജയകുമാർ,. വേണുകുമാരൻ നായർ,പന്തളം വാഹിദ്, മനോജ് കുരമ്പാല, മഞ്ജു.വിശ്വനാഥ് , സുനിതാ വേണു. രത്നമണി സുരേന്ദ്രൻ ' നൗഷാദ് റാവുത്തർ ,ജോൺ തുണ്ടിൽ, ശ്രീകുമാർ ,ജി . അനിൽ കുമാർ,ബിജു മങ്ങാരം ,
ഡെന്നിസ് ജോർജ്ജ്, കെ.എൻ രാജൻ രഘു പെരുമ്പുളിക്കൽ,മൻസൂർ ,ആനി ജോൺ തുണ്ടിൽ ,രാജേന്ദ്രപ്രസാദ്, വി.എം അലക്സാണ്ടർകോശി കെ. മാത്യൂ. ബൈജു മുകടിയിൽ സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |