SignIn
Kerala Kaumudi Online
Thursday, 25 April 2024 6.39 PM IST

മാലിന്യ സംസ്‌കരണത്തിന്റെ ഏകോപനത്തിന് 'ഹരിതമിത്രം"

s

ആദ്യഘട്ട പരിശീലനം പൂർത്തിയായി

ആലപ്പുഴ : തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായുള്ള ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിട്ടറിംഗ് സിസ്റ്റത്തിന്റെ ആദ്യഘട്ട പരിശീലനം ജില്ലയിൽ പൂർത്തിയായി. കിലയുമായി സഹകരിച്ച് ഹരിത കേരളം- ശുചിത്വ മിഷനുകൾ സംയുക്തമായാണ് പരിശീലനം നൽകിയത്.

ആദ്യഘട്ടത്തിൽ 37 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ആറു നഗരസഭകളിലേയും അദ്ധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കാണ് പരിശീലനം നൽകിയത്. കെൽട്രോണിനാണ് പദ്ധതിയുടെ സാങ്കേതിക ചുമതല . ഹരിതകർമ്മ സേനകൾ വഴിയുള്ള വാതിൽപ്പടി ശേഖരണം, മിനി എം.സി.എഫ്, എം.സി.എഫ്, ആർ.ആർ.എഫ് എന്നിവിടങ്ങളിൽ നിന്നും ക്ലീൻ കേരള കമ്പനി മുഖേന പാഴ‌‌‌വസ്തുക്കൾ നീക്കം ചെയ്യൽ, ഗാർഹിക- സ്ഥാപന തലങ്ങളിൽ നിന്നുള്ള മാലിന്യ സംസ്‌കരണം തുടങ്ങിയ സംവിധാനങ്ങളുടെ ഏകോപനം ആഗസ്റ്റ് മുതൽ ഹരിതമിത്രം ആപ്പ് മുഖേനയാകും.വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള വിവരങ്ങൾ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ നിരീക്ഷിക്കും. പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിനും സംവിധാനമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.