മലപ്പുറം: കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കലും അവാർഡ് ദാനവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പാന്തൊടി അബ്ദുൾ റസാക്ക് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹ്മാൻ, ജില്ലാ പഞ്ചായത്ത് മെബർ കെ. സലീന, പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ടി ബഷീർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, ബാങ്ക് വൈസ് പ്രസിഡന്റ് സി.എച്ച് അബ്ദുൾ മജീദ്, എം.കെ മുഹ്സിൻ, കെ.എൻ.എ ഹമീദ് മാസ്റ്റർ, കെ. പ്രഭാകരൻ, ബാങ്ക് ഡയറക്ടർമാരായ കെ. അബ്ദുൾ നാസർ, പരി ശിവശങ്കരൻ, കെ. മുഹമ്മദ്, പി. അബ്ബാസ്, ടി. അബ്ദുൾ റഫീഖ്, കെ. രമാദേവി, ഹഫ്സത്ത്, സുബൈദ ബാങ്ക് സെക്രട്ടറി കെ. സുധീഷ് എന്നിവർ പങ്കെടുത്തു.
കോഡൂർ സഹകരണ റൂറൽ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള ആദരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |