മട്ടന്നൂർ: പ്രതികൂല കാലാവസ്ഥയിൽ വിമാനമിറക്കാൻ കഴിയാതെ വന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലേക്കും ദുബായിൽ നിന്നെത്തിയ ഗോഫസ്റ്റ് വിമാനം ബംഗളൂരുവിലേക്കുമാണ് തിരിച്ചുവിട്ടത്. മൂടൽമഞ്ഞു മൂലം പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതെ വന്നതോടെയാണിത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് കണ്ണൂരിലെത്തേണ്ട എയർ ഇന്ത്യ ദോഹ വിമാനം കൊച്ചിയിലേക്ക് പോയ ശേഷം രാവിലെ 8.50നാണ് തിരികെ കണ്ണൂരിലെത്തിയത്. ബംഗളൂരുവിലേക്ക് തിരിച്ചുവിട്ട ഗോ ഫസ്റ്റ് ഉച്ചയ്ക്ക് 1.40നാണ് കണ്ണൂരിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |