തിരുവനന്തപുരം:കർക്കടക വാവുബലിയോടനുബന്ധിച്ച് 27ന് രാത്രി 12 മുതൽ 28ന് ഉച്ചയ്ക്ക് 2വരെ തിരുവനന്തപുരം കോർപ്പറേഷൻ,വർക്കല മുനിസിപ്പാലിറ്റി,അരുവിക്കര പെരുങ്കടവിള ഗ്രാമ പഞ്ചായത്തുകളിലെയും പരിധിയിൽപ്പെട്ട എല്ലാ മദ്യ വില്പനശാലകളുടെയും പ്രവർത്തനം നിരോധിച്ച് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി കളക്ടർ ഡോ.നവ്ജ്യോത് ഖോസ ഉത്തരവിറക്കി. ബലിതർപ്പണത്തിനായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഒത്തുകൂടുന്നതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും ക്രമസമാധാനം നിലനിറുത്തുന്നതിനും 1967ലെ അബ്കാരി ആക്ട് വകുപ്പ് 54 പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |