SignIn
Kerala Kaumudi Online
Thursday, 25 April 2024 2.06 AM IST

കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങളെ  ഇടത് സർക്കാർ പിന്തുണയ്ക്കുന്നു : ഐ.എൻ.ടി.യു.സി

intuc

കൊല്ലം : പാർലമെന്റിൽ ചർച്ച ചെയ്യാതെ നരേന്ദ്രമോദി സർക്കാർ പ്രാബല്യത്തിൽ വരുത്തുന്ന തൊഴിലാളി വിരുദ്ധ ലേബർ കോഡ് അതിനെക്കാൾ തിടുക്കത്തിൽ സംസ്ഥാനത്ത് നടപ്പാക്കാൻ പിണറായി വിജയൻ സർക്കാർ താത്പര്യം കാണിക്കുന്നതിൽ തൊഴിലാളി സംഘടനകൾക്ക് കടുത്ത അമർഷമുണ്ടെന്ന് ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ നിർവാഹക സമിതി യോഗം വിലയിരുത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സമര പരിപാടികൾക്ക് രൂപം നൽകാൻ ആഗസ്റ്റ് 20, 21 തീയതികളിൽ ദ്വിദിന സമ്പൂർണ നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്ത നിർവാഹക

സമിതി യോഗത്തിൽ ഐ.എൻ.ടി.യു.സി ഭാരവാഹികളായ വടക്കേവിള ശശി, എസ്.നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ, ചവറ ഹരീഷ്, എച്ച്. അബ്ദുൽ റഹുമാൻ, വി.ഡി. സുദർശനൻ, കെ.ജി. തുളസീധരൻ, കുരീപ്പുഴ യഹിയ, പാരിപ്പള്ളി വിനോദ്, റീജിയണൽ പ്രസിഡന്റുമാരായ ബി. ശങ്കരനാരായണപിള്ള, പരവൂർ ഹാഷിം, തടത്തിൽ സലീം, വി ഫിലിപ്പ്, കുന്നിക്കോട് ഷാജഹാൻ, കുണ്ടറ ശ്രീനിവാസൻ, സാബു എബ്രഹാം, മുടിയിൽ മുഹമ്മദ്കുഞ്ഞ്, ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.