SignIn
Kerala Kaumudi Online
Saturday, 20 April 2024 7.12 AM IST

ബോയ്‌സ്, ഗേൾസ് സ്കൂളുകൾ നിറുത്തലാക്കണം , എല്ലാ സ്കൂളുകളും മിക്സഡാക്കണം, ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

sslc

തിരുവനന്തപുരം: സംസ്ഥാനത്തെ ബോയ്‌സ്, ഗേൾസ് ഹൈസ്കൂളുകൾ നിറുത്തലാക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ. അടുത്ത അദ്ധ്യയനവർഷം മുതൽ എല്ലാ സ്കൂളുകളും മിക്‌സഡ് ആക്കണം. സഹവിദ്യാഭ്യാസം നടപ്പാക്കണം. ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് സഹവിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്‌കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാലം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് കമ്മിഷന്റെ ഉത്തരവ്. സംസ്ഥാനത്താകെ 280 ഗേൾസ് സ്കൂളുകളും 164 ബോയ്‌സ് സ്കൂളുകളുമാണ് ഉള്ളത്. ഉത്തരവിൽ നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ എന്നിവർ മറുപടി നൽകണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIXED SCHOOL, CHILD RIGHTS COMMISSION, BOYS SCHOOL, EDUCATION, KERALA EDUCATION SYSTEM, SCERT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.